Sunday, November 13, 2011

യേശ്വാസ്

 ഈ സ്വരം നമ്മള്‍ മലയാളികള്‍ക്ക് ഉച്ഹ്വാസ വായുവാണ്
ഓരോ  മലയാളികളുടെയും  സ്വകാര്യ അഹങ്കാരമാണ്
ഈ ശബ്ദം കേള്‍ക്കാതെ   ഒരു ദിവസം പോലും നമ്മള്‍ തള്ളിനീക്കിയിട്ടില്ല ....

കെ ജെ യേശുദാസ്  എന്ന ചലച്ചിത്ര പിന്നണി ഗായകന്‍ പിറന്നിട്ടു ഇന്നേക്ക് അമ്പതു വര്‍ഷം പിന്നിടുന്നു..
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന  വാഴുന്ന
മാതൃകാ സ്ഥാനമാണിത്"
എന്ന നാല് വരി പാടി 1961 നവംബര്‍ 14 ന്‌ തുടങ്ങിയ ആ സംഗീത യാത്ര ഇനി ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്നാശിച്ചു പോകുന്നു. കെ. എസ്‌. ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകൾ' എന്ന ചിത്രത്തിന് വേണ്ടി എം ബി ശ്രീനിവാസന്‍ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. യേശുദാസിന് സിനിമയില്‍ പാടാന്‍ ആദ്യമായി അവസരം നല്‍കിയ ആദ്യകാല നടനും തിരക്കഥാകൃത്തും നിര്‍മാതാവുമായ രാമന്‍ നമ്പിയത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മയ്ക്കുമേല്‍ സുവര്‍ണ വീണാനാദം...  ഇവിടെ വായിക്കാം 

പാട്ടിന്റെ വഴി

ഇളയ രാജ ആദരിക്കുന്നു
1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ ലത്തീൻ കത്തോലിക്കാ കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും ആലിസ് കുട്ടിയുടെയും  മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അച്ഛൻ തന്നെയായിരുന്നു ആദ്യ ഗുരു  1958ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. തൃപ്പൂണിത്തുറ മ്യൂസിക്‌ അക്കാദമിയില്‍ ചേര്‍ന്നു സംഗീതം അഭ്യസിച്ചു . പിന്നെ വെച്ചൂര്‍ ഹരി ഹര സുബ്രമണ്യ അയ്യരുടെ കൂടെ.1960 ൽ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു.പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിൻസിപ്പൽ.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യത്വം സ്വീകരിച്ചത്  യേശുദാസിന്റെ സംഗീത യാത്രയില്‍ വഴിത്തിരിവായിത്തീര്‍ന്നു .ചെമ്പൈയുടെ മരണം വരെ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായിരുന്നു യേശുദാസ് .

1962 æËdÌáÕøß 15æÜ Äæa ÁÏùßJÞ{ßW ÕÏÜÞV øÞÎÕVÎ §BæÈæÏÝáÄß: ''§Kí çÏÖáÆÞØßæÈ ØíxáÁßçÏÞÏßWÕ‚á µIá. ÈKÞÏß ÉÞ¿áKá. ÍÞÕßÏáU ɇX.""
¥Kí ¥Õøáæ¿ ¦Æc ØÎÞ·ÎÎÞÏßøáKá. çÆÕøÞ¼ÈᢠÕÏÜÞùᢠçºVKí µáFÞçAÞçÏÞ¿í ¥ÍcV@ß‚í çÏÖáÆÞØßÈí ÉÞ¿ÞX ¥ÕØø¢ ÕÞBß æµÞ¿áJá. ÉßKà¿í ÕÏÜÞV ®ÝáÄßÏ ²GáÎßA ·ÞÈB{ßÜᢠÉáøá×ÖÌíÆ¢ çÏÖáÆÞØÞÏßøáKá.

എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ കാല്പാടുകൾ എന്ന ചിത്രത്തിൽ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ " ശ്രീ കോവിൽ"ആയിരുന്നു. പിന്നീട് മലയാളം , തമിഴ്  , ഹിന്ദി , കന്നഡ , തെലുങ്ക് , ബംഗാളി  , ഗുജറാത്തി , ഒറിയ , മറാത്തി , പഞ്ചാബി സംസ്കൃതം , തുളു , മലയ , റഷ്യന്‍ , അറബി , ലാറ്റിന്‍ ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളില്‍ നാല്പതിനായിരത്തോളം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. 1970ല്‍  അദ്ദേഹം കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി ( അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനാണ് യേശുദാസ്) . 

സംഗീത സംവിധായകന് രവീന്ദ്ര ജയിനോട് ഒരിക്കല് ചോദിച്ചു :
അന്ധനായ അദ്ദേഹത്തിന് ദൈവം കാഴ്ച  കൊടുക്കുകയാണെങ്കില്  ആദ്യം എന്ത് കാഴ്ച കാണാന് ആഗ്രഹിക്കുന്നു എന്ന്അപൂര്  സ്വര മാധുര്യത്തിന്റെ ഉടമയായ യേശുദാസിനെ കാണാന് ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംഗീതത്തെ വെറുമൊരു കരിയര്‍ എന്നതിലുപരിയായി ജീവിത വ്രതമായി കാണുന്നു യേശുദാസ് .കര്‍ണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ആഴത്തിലുള്ള അറിവുനേടിയ അദ്ദേഹം,  തന്റെ പഠനം ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് തന്നെയാണ് പറയുന്നത്. ഗാനങ്ങള്‍ ആലപിക്കുക മാത്രമല്ല, യേശുദാസ് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്
യേശുദാസ്, വയലാര്‍, ദേവരാജന്‍
1971 -ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ സമയത്ത് പ്രധാനമന്ത്രിയുടെ പ്രതിരോധ ഫണ്ടിലേക്ക് ധനശേഖരണാര്‍ത്ഥം അദ്ദേഹം കേരളം ഉടനീളം ഗാനമേളകള്‍ നടത്തി. 1999 നവംബറില്‍ UNESCO അദ്ദേഹത്തിനു സംഗീതത്തിനും സമാധാനത്തിലും ഉണ്ടാക്കിയ നേട്ടങ്ങള്‍ക്കായി അവാര്‍ഡ് സമ്മാനിച്ചു.ഇന്ത്യയുടനീളം നടത്താനുദ്ദേശിക്കുന്ന തീവ്രവാദത്തിനെതിരെയുള്ള സംഗീതയജ്ഞത്തിനു 2009 -ല്‍ തിരുവനന്തപുരത്തു തുടക്കമിട്ടു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെയാണ് ഈ സംഗീത യാത്രയുടെ ദീപശിഖ തെളിച്ചത്..
എഴുപതാം വയസ്സിലും പതിനേഴുകാരന്റെ ചുറു ചുറുക്കോടെ   തുടര്‍ച്ചയായി മൂന്നേകാല്‍ മണിക്കൂര്‍ നേരം ഇരുപത്തഞ്ചു പാട്ടുകള്‍ പാടി നാദ വിസ്മയം തീര്‍ത്ത വിശേഷം ഇവിടെ വായിക്കാം 


1960 –ല്‍ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്തുവെങ്കിലും ശബ്ദം പ്രക്ഷേപണയോഗ്യമല്ല എന്ന കാരണം പറഞ്ഞു നിരസിക്കപ്പെട്ടു. 
 ആകാശവാണി മാത്രമല്ല, ഇന്ത്യയിലെ എല്ലാ റേഡിയോ നിലയങ്ങളും,  യേശുദാസിന്റെ ഗാനങ്ങള്‍ ഇന്ന് ഇടതടവില്ലാതെ പ്രക്ഷേപണം ചെയ്യുന്നു

മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏഴു തവണയും  കേരള സര്‍ക്കാരിന്റെ പുരസ്കാരം 24 തവണയും , തമിഴ് നാട് സർക്കാരിന്റേതു   എട്ടു തവണയും  കർണാടക സർക്കാരിന്റേതു അഞ്ചു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റേതു ആറു തവണയും പശ്ചിമ ബംഗാൾ സർക്കാരിന്റേതു ഒരു തവണയും ലഭിച്ചിട്ടുണ്ട് . തന്നെ ഇനി പുരസ്കാരത്തിന് പരിഗണിക്കേണ്ടതില്ലെന്നും പുതിയ ഗായകര്‍ക്ക് നല്‍കണം എന്നും അദ്ദേഹം പണ്ട് കേരള സര്‍ക്കാരിനോട് അഭ്യര്‍ത് ഥിച്ചിരുന്നവെങ്കിലും പിന്നീടും പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 

മണ്ണിലേക്കിറങ്ങി വന്ന ഈ ഗന്ധര്‍വനെ കുറിച്ച് എന്ത് എഴുതിയാലാണ് മതിയാവുക?


 
  • രഘുവംശ സുധാംബുധി ചന്ദ്രശ്രീ എന്ന കീര്‍ത്തനം പട്ടണം സുബ്രഹ്മണ്യ അയ്യർ കദനകുതൂഹലം എന്ന രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണ്


  • മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ ഈ ഗാനം  1960 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരന്‍ രചിച്ചതാണ് .സംഗീത സംവിധാനം - ബാബു രാജ് .

  • ÙßwßÏßæÜ Äá¿AµÞÜJí ÄÞXØY ®K ºßdÄJßÈáçÕIß ÉÞ¿ßÏ ×Áí¼æÈ ÉÞÏÞ...  ÖCøÞÍøâ øÞ·çJÞ¿á ØÞÆãÖcÎáU ÌßÜÞÕW ®K øÞ·JßW øÕàdw æ¼ÏíX ¦Ãá ºßGæM¿áJßÏßøßAáKÄí. ÈßVÍÞ·cÕÖÞW ØßÈßÎ È¿K߈. ÉÞGáµ{ᢠùßÜàØí æºÏíÄ߈. ÙßØí èÙÈØí ¥ÌíÆáUÏßæÜ  çÆÕØÍÞÄÜ¢ ..."®K ÐÞØßAW ·ÞÈ¢ ÄÞXØÃßæÜ ¦ ·ÞÈJßæa çdÉøÃÏßW çÏÖáÆÞØí øÕàdwçÈÞ¿á ÉùEá 溇߂ÄÞÃí.

13 comments:

  1. യേശുദാസ് എന്ന മഹാനായ കലാകാരന്റെ പിന്നണി ഗാന സപര്യയുടെ അന്‍പതാം വാര്‍ഷിക വേളയില്‍ അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും രേഖപ്പെടുത്തിയ ഈ ചെറുകുറിപ്പിന് അഭിനന്ദനങ്ങള്‍...

    പോയ അന്‍പതാണ്ടുകള്‍ കൊണ്ട് കലയുടെയും സംസ്കാരത്തിന്റെയും തനതായ ഒരു ലോകം അദ്ദേഹം സൃഷ്ടിച്ചു വെച്ചു. അദ്ദേഹത്തിന്റെ പാട്ടുകള്‍ വല്ലപ്പോഴുമെങ്കിലും മൂളിപ്പോവാത്ത മലയാളികള്‍ ആരാണുള്ളത്.ഒരു ജനതയുടെ സംഗീത സഹൃദയത്വത്തിന്റെ ദിശ തീരുമാനിച്ച ആ മഹത്വത്തെ മനസുകൊണ്ട് നമസ്കരിക്കുന്നു...

    ReplyDelete
  2. ഗാനഗന്ധര്‍വനുള്ള ..ഈ പിറന്നാള്‍ സമ്മാനം അതി മനോഹരം .തന്റെ ശബ്ദ മാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ട് ഇപ്പോഴും കലായാത്ര നടത്തുന്ന നമ്മുടെ ഗന്ധര്‍വ്വന് ഹൃദയത്തില്‍ വിരിഞ്ഞ ആശംസ ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  3. നമ്മുടെ എല്ലാം മൂളിപ്പാട്ടുകളില്‍ തെളിഞ്ഞു വരുന്ന ഒരേ ഒരു മുഖം,
    മലായാളി നെഞ്ചിലേറ്റിയ വരികള്‍ക്ക് ജീവന്‍ നല്‍ക്കിയ അനുഗ്രഹീത കലാ പ്രതിഭ, ആശംസകള്‍ ആശംസകള്‍

    ReplyDelete
  4. ഒരായിരം നന്ദി ... തുടരുക ... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം

    ReplyDelete
  5. സുഹൃത്തേ.. നല്ലൊരു പഠനം.
    പ്രശംസനീയം.
    മലയാളിയുടെ അഹങ്കാരം.. ദാസേട്ടന് സ്നേഹാദരം.

    ReplyDelete
  6. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടന് ആശംസകള്‍...

    ReplyDelete
  7. അന്നും ഇന്നും യേശുദാസിന്റെ പാതി ഉയരത്തോളമെത്താവുന്ന ഒരു ഗായകരെയും ഞാന്‍ കണ്ടിട്ടില്ല.....!ക്ഷമിക്ക​ുക സംഗീതത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലെങ്കിലും ഒരു ആസ്വാദകന് എന്ന നിലയില്‍ എന്റെ അഭിപ്രായം ഇതാണ്..!
    മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടന് ആശംസകള്‍... !

    ReplyDelete
  8. മനോഹരമായി ഈ കുറിപ്പ്, ഗാനഗന്ധർവ്വന് ആശംസകൾ!

    ReplyDelete
  9. യേശു ദാസിന്റെ സ്വരം തീച്ചയായും ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം തന്നെ ആണ് എത്രയൊക്കെ ഗായകര്‍ ഈ മണ്ണിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും യേശു ദാസിനോളം മലയാളിയ സ്വദീനിച്ച മറ്റൊരു ഗായക മുഖമില്ല എന്നുതന്നെ പറയാം
    ആശംസകള്‍

    ReplyDelete
  10. വിഷ്ണുവിന്റെ സമഗ്രമായ ലേഖനം വളരെ നന്നായിട്ടുണ്ട്. ആ സ്വരമാധുരിയ്ക്ക് ഞാന്‍ അടിമയാണ് താനും. പക്ഷെ, ആ വ്യക്തിയോടുള്ള ബഹുമാനം കഴിഞ്ഞ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ ദിവസം വരെയേ ഉണ്ടായിരുന്നുള്ളൂ. :-)

    ReplyDelete
  11. പ്രിയ സ്നേഹിതന്മാര്‍ പ്രദീപേട്ടന്‍ ,ഒരു കുഞ്ഞുമയില്‍പീലി
    ഷാജു അത്താണിക്കല്‍, വഴിയോരകാഴ്ചകള്‍.,നാമൂസ്, ഒരു ദുബായിക്കാരന്‍,
    സ്വന്തം സുഹൃത്ത് ,ശ്രീനാഥന്‍ സര്‍
    കൊമ്പന്‍, എല്ലാവര്‍ക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . ...

    ReplyDelete
  12. താങ്ക്സ് ഷാബു ചേട്ടാ ,
    ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ ഞാന്‍ കണ്ടിട്ടില്ല. എന്തോ വിവാദമൊക്കെ പറഞ്ഞു കേട്ടിരുന്നു കേട്ടത് വച്ചു അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ . എന്റെ അഭിപ്രായത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഇനിയും തുടര്‍ന്ന് കൊണ്ടു പോകുന്നത് ഒരു സാമൂഹ്യ ദ്രോഹമായി കണക്കാക്കേണ്ടി വരും.
    യേശുദാസ് എന്ന വ്യക്തിയെ വിമര്‍ശിക്കാന്‍ ഒരുങ്ങുമ്പോള്‍ എവിടെ നിന്നോ ഒരു പാട്ട് ഒഴുകി വരുന്ന പോലെ തോന്നും
    "നിമഷ പാത്രത്തില്‍ ആരീ അമൃത് പകരുന്നൂ
    എന്നും ഇവിടെ നില്‍ക്കാന്‍ അനുവദിക്കൂ പാടുവാന്‍ മാത്രം...
    പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍ ....."

    ReplyDelete
  13. ഈ ചോക്കുപൊടിയുടെ പൊടി എന്‍റ കൈയ്യിലും പറ്റിയിരിക്കുന്നു. എഴുത്ത് കൊള്ളാം.

    ReplyDelete